കെഎസ്ആർടിസി

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്. സമരം ചെയ്തവര്‍ക്ക് ഫെബ്രുവരിയിലെ ശമ്പളം വൈകിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഡയസ്‌നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കുന്നതിനു പുറമേയാണ് പുതിയ നടപടി. സമരം ചെയ്ത ജീവനക്കാരുടെ ശമ്പള ബില്‍ പ്രത്യേകം തയാറാക്കാനാണ് നിര്‍ദേശം.ഡയസ്‌നോണ്‍ ബാധകമല്ലാത്ത ജീവനക്കാരുടെ ബില്ലുകള്‍ സമയബന്ധിതമായി പ്രോസസ് ചെയ്ത് അപ്രൂവല്‍ നല്‍കണമെന്നും ചീഫ് അക്കൗണ്ട് ഓഫിസറുടെ നിര്‍ദേശത്തില്‍ പറയുന്നു.
ഡയസ്‌നോണ്‍ എന്‍ട്രി വരുന്ന ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളം സ്പാര്‍ക്ക് സെല്ലില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കു മാത്രമേ അനുവദിക്കാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.