സുമതിയെ ഇടിച്ച ഓട്ടോറിക്ഷ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഓട്ടോറിക്ഷയിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. കോന്നി അതുമ്പുംകുളത്താണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കോടിയാട്ട് വീട്ടിൽ സുമതി (70) ആണ് മരിച്ചത്. മരണവീട്ടിൽ നിന്നും മടങ്ങി വരവേയാണ് സുമതിയെ വാഹനമിടിച്ചത്. ഓട്ടോയിൽ യാത്ര ചെയ്ത വാഴമുട്ടം സ്വദേശി കുഞ്ഞുമോൻ, ചെങ്ങന്നൂർ കാരയ്ക്കാട്ട് സ്വദേശി ഉഷ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.