അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യം.
കണ്ണൂർ∙ കണ്ണൂരിൽ വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അപകടം അഞ്ചുപേർക്ക് പരുക്കേറ്റു. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ബപ്പിരിയൻ തെയ്യം കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനിടെയാണ് അപകടം.
