Representative Image

തിരുവനന്തപുരം: കുപ്പികളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കാൻ നീക്കം. ഇനി കുപ്പികൾ ഈ ലോക്കിട്ട് പൂട്ടിയാകും ഷെൽഫിൽ സൂക്ഷിക്കുക. ജീവനക്കാർ ലോക്ക് അഴിച്ച് മാറ്റിയതിനുശേഷം ആവശ്യക്കാർക്ക് കുപ്പി നൽകും. ഏതെങ്കിലും വ്യക്തി ലോക്ക് നീക്കാത്ത കുപ്പിയുമായി കടക്കുവാൻ ശ്രമിച്ചാൽ പുറം വാതിലിൽ സ്ഥാപിച്ചിട്ടുള്ള സെൻസർ ഒച്ചവെയ്ക്കും.1000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കുന്നത്.

ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും അറുപതിനായിരം രൂപയുടെ മദ്യം മോഷണം പോയതുമായ തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റിലാണ് ആദ്യ പരീക്ഷണം നടത്തുന്നത്. ഒരു മാസത്തിനുശേഷം എല്ലാ പ്രീമിയം ഔട്ട്ലെറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും എന്നും സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

പൊലീസിലെ പരാതികളുടെ മാത്രം കണക്കിലെടുത്താൽ ബെവ്കോയ്ക്ക് നാല് ലക്ഷം രൂപയുടെ മദ്യമാണ് നഷ്ടപ്പെട്ടത്. വ്യാജ മദ്യം വിൽക്കുന്നത് തടയാനായി ഏപ്രിൽ മുതൽ കുപ്പികളിൽ ക്യൂ ആർ കോഡ് സ്ഥാപിക്കാനും തീരുമാനമായി