ഡോണൾഡ് ട്രംപ്
ന്യൂയോർക്ക് ∙ വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മുന്നറിയിപ്പ്. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമാണു യുഎസ്. യുഎന്നിനു മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്‌മെന്റ് (യുഎസ്എയ്ഡ്) വഴിയാണു ലഭിക്കുന്നത് ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, യുഎസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും 3 മാസത്തേക്കു മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.
‘‘എയ്ഡ്‌സ് ദുരിതാശ്വാസ ധനസഹായത്തിന്റെ വലിയൊരു ഭാഗമാണ് ഇല്ലാതായത്. ഈ തുക ലഭിക്കാതിരുന്നാൽ, ചികിത്സ കിട്ടാതെയും മറ്റും ഒട്ടേറെ ആളുകൾ മരിക്കും.’’ – ബയാനിമ ആശങ്കപ്പെട്ടു. യുഎസ് പ്രസിഡന്റിന്റെ എയ്ഡ്‌സ് ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള എല്ലാ ജോലികളും 90 ദിവസത്തേക്കു നിർത്തിവയ്ക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു. ഈ പദ്ധതി പ്രകാരമുള്ള എല്ലാ ജോലികളും 90 ദിവസത്തേക്കു നിർത്തിവയ്ക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു. ഈ പദ്ധതി പ്രകാരമുള്ള മരുന്നുകൾക്കു പിന്നീടു യുഎസ് ഇളവ് നൽകി.
