എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ:എന്‍സിപി അധ്യക്ഷന്‍ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.തോമസ് കെ തോമസിന് എംഎല്‍എ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്നും. തോമസ് കെ തോമസ് പോഴന്‍ എംഎല്‍എയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.ചേട്ടന്‍ മരിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാണ്. എംഎല്‍എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി നൂറ് ശതമാനം പിന്തുണയ്ക്കുമെന്നും കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു