വി.ഡി.സതീശൻ , പിണറായി വിജയൻ
കൊച്ചി∙ തെറ്റായ കണക്കുകളാൽ ഏച്ചുകെട്ടിയ വിവരങ്ങളിലാണ് സർക്കാർ മേനി നടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 3 വര്‍ഷം കൊണ്ട് 3 ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്നത് കള്ളക്കണക്കാണ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ തെറ്റായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ലോകബാങ്ക് ഈ സൂചിക നിർത്തലാക്കിയത്. 3 വര്‍ഷം കൊണ്ടു കേരളത്തിൽ 3 ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോർട്ട് ശരിയാവണമെങ്കിൽ ഓരോ നിയോജക മണ്ഡലത്തിലും കുറഞ്ഞത് 2000 സംരംഭങ്ങള്‍ വരണം ഇത്രയും സംരംഭങ്ങളിലൂടെ സംസ്ഥാനത്തിലേക്ക് വന്ന നിക്ഷേപം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
ഇത് രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംസ്ഥാന വിഹിതത്തിലും വര്‍ധനവുണ്ടാക്കും. എന്നാല്‍ സംസ്ഥാന വിഹിതം 2022 ലും 2023 ലും മാറ്റമില്ലാതെ തുടരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ ജിഡിപിയിലേക്ക് കേരളത്തിന്റെ സംഭാവന കുറവാണ്. കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പ്രകാരം കേരളത്തില്‍ ഈ കാലയളവില്‍ 30,000 ഓളം പുതിയ ജിഎസ്ടി റജിസ്‌ട്രേഷന്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത് ഇതില്‍ എത്ര എണ്ണം പൂട്ടിയെന്ന കണക്കും ലഭ്യമല്ലെന്നും പ്രതിപക്ഷ നേതാവ്
പറഞ്ഞു.
