പ്രക്ഷോഭത്തിനിടെ തീയിട്ട വാഹനങ്ങൾ
ഇംഫാൽ – രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മണിപ്പുരിൽ 9 വിഘടനവാദികൾ അറസ്റ്റിൽ. നിരോധിത സംഘടനയായ കംഗ്ലീപാക് കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ അംഗങ്ങളായ സനാതോയ് മെയ്തേയ് (23), സനാബം അമിത്കുമാർ സിങ് (40), സെറാം പ്രേം സിങ് (49), എംഡി ഇതേം (55) എന്നിവരെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഓട്ടോറിക്ഷ പാർക്കിങ്ങിനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് പണം തട്ടിയെന്നും പെട്രോൾ പമ്പ് കൊള്ളയടിച്ചെന്നുമാണ് കേസ്. ഇവരിൽ നിന്ന് സിം കാർഡുകളുള്ള ഏഴ് മൊബൈൽ ഫോണുകളും ഒരു കാറും പിടിച്ചെടുത്തു .
