ഇൻഡിഗോ വിമാനം
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അടുത്ത മാസം കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ വിമാനക്കമ്പനി. മാർച്ച് 1 മുതലാണ് സർവീസുകൾ കൂട്ടുന്നത്.നിലവിലുള്ള കോഴിക്കോട് –ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം റാസൽഖൈമയിലേക്കു പുതിയ സർവീസ് ആരംഭിക്കും.കോഴിക്കോട് –ഫുജൈറ സെക്ടറിലും സർവീസ് പരിഗണനയിലുണ്ട്.നിലവിൽ കോഴിക്കോട് –ജിദ്ദ സെക്ടറിൽ ആഴ്ചയിൽ 7 സർവീസുകൾ ഉള്ളത് 11 ആകും. ജിദ്ദയിലേക്കുള്ള അധിക വിമാനം ഉച്ചയ്ക്ക് 1.50നു കോഴിക്കോട്ടുനിന്നു പുറപ്പെടും. സൗദി സമയം വൈകിട്ട് 6.30നു ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്കു പുറപ്പെടും.റാസൽഖൈമ –കോഴിക്കോട് സെക്ടറിൽ ആഴ്ചയിൽ 5 സർവീസുകൾ ആണ് ആരംഭിക്കുന്നത്.കോഴിക്കോട്ടുനിന്നു പുലർച്ചെ 3.55നു റാസൽഖൈമയിലേക്കു പുറപ്പെടും.റാസൽഖൈമയിൽനിന്നു പ്രാദേശിക സമയം പകൽ 11.20നു കോഴിക്കോട്ടേക്കു പുറപ്പെടും.ഇൻഡിഗോ കൂടി എത്തുന്നതോടെ യുഎഇ പ്രവാസികൾക്ക് യാത്രാ സൗകര്യം വർധിക്കും…
