കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ

കൊച്ചി – കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ കൊൽക്കത്ത മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ്
ഉന്നമിടുന്നതു വിജയം മാത്രമല്ല, അതുവഴി പ്ലേ ഓഫ് ബെർത്ത് എന്ന
വിദൂര സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടിയാണ്. പ്ലേ ഓഫ് പണ്ടേ ഉറപ്പാക്കിയ, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബഗാന് ലീഗ് ഷീൽഡ് കയ്യെത്തും ദൂരെയാണ്! ഇനിയുള്ള 5 കളികളും ജയിക്കാതെ തരമില്ല, ബ്ലാസ്റ്റേഴ്സിന്. ജയിച്ചാൽ മാത്രം പോരാ, തൊട്ടടുത്ത എതിരാളികൾ തോൽക്കുകയും വേണം! ഇന്നു രാത്രി 7.30 കലൂർ നെഹ്റു സ്റ്റേഡിയത്തിലാണു ബഗാൻ – ബ്ലാസ്റ്റേഴ്സ് യുദ്ധം. പരുക്കേറ്റു പുറത്തായ നോവ സദൂയി ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ല.