പ്രതീകാത്മക ചിത്രം
പത്തനംതിട്ട: 13 കാരിയെ അമ്മയുടെ ഒത്താശയോടെ ലോഡ്ജ് മുറിയിൽ എത്തിച്ച് ബലാൽസംഗത്തിനിരയാക്കിയ കേസിൽ അമ്മയും ആൺസുഹൃത്തും പിടിയിൽ. പെൺകുട്ടിയുടെ അമ്മയും ഇവരുടെ ആൺ സുഹൃത്ത് റാന്നി അങ്ങാടി സ്വദേശി ജയ്മോഹനുമാണ് അറസ്റ്റിലായത്. ഇയാൾ മുൻപ് ഒരു കൊലപാതക കേസിലും പ്രതിയാണ്. പത്തനംതിട്ട പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബറിൽ പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ പതിമൂന്നുകാരിയെ എത്തിച്ച് അമ്മയുടെ മുമ്പിൽ വെച്ച് പ്രതി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പീഡന വിവരം പിന്നീട് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയും പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയമോഹനും കർണാടകത്തിലേക്ക് കടന്നിരുന്നു.
