പ്രതീകാത്മക ചിത്രം

കൊച്ചി : എഴുന്നള്ളിക്കുമ്പോൾ ‘ആവശ്യമായ അകലം’ എന്നാണ് 2012ലെ നാട്ടാന പരിപാലന ചട്ടത്തിൽ പറഞ്ഞിരിക്കുന്നത്. ഇത് എത്രയെന്നു നിർവചിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്തൊട്ടാകെ പൊതുവായ തീരുമാനമെടുക്കാൻ കഴിയില്ലെന്നും അതതു ജില്ലകളിലെ കലക്ടർമാർ അധ്യക്ഷരായ ജില്ലാ മേൽനോട്ട സമിതിയുടെ തീരുമാനത്തിന് ഇക്കാര്യം വിടുകയായിരിക്കും ഉചിതമെന്നുമാണു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ആന ഇടയുന്ന സംഭവങ്ങൾ വർധിച്ചതോടെ കോടതി ഉന്നയിച്ച ‘ആ അകലം എത്ര’ എന്ന ചോദ്യവും ഒപ്പം ആനയെ എഴുന്നള്ളിക്കുന്നതിന് നിർദേശിച്ചിരുന്ന മാർഗനിർദേശങ്ങളും വീണ്ടും ചർച്ചയായി.

2012ലെ നാട്ടാന പരിപാലന ചട്ടത്തിന്റെ അടിസ്ഥാനത്തിൽ എഴുന്നള്ളത്തിനും മറ്റുമായി ഹൈക്കോടതി കൊണ്ടുവന്ന മാർഗരേഖ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അപ്രായോഗികം എന്നു പാലിച്ചിരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ആനകൾ തമ്മിലും മറ്റുമുള്ള അകലം എത്രയെന്നു ചട്ടത്തിൽ പറയുന്നില്ല. ഈ സാഹചര്യത്തിലാണ് ആ അകലം എത്രയാണ് എന്ന് നിർദേശിക്കാനും 2012ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ മാർഗരേഖ പുറത്തിറക്കാനും ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ഇക്കാര്യങ്ങൾ ജില്ലാ മേൽനോട്ട സമിതിയുടെ തീരുമാനത്തിന്. വിടുന്നതായിരിക്കും നല്ലത് എന്ന് സർക്കാർ അറിയിച്ചത്