പ്രതീകാത്മക ചിത്രം

മലപ്പുറം: കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്ണു (25) ആണ് മരിച്ചത്. അർധരാത്രിയോടെ വട്ടപ്പറമ്പിൽ വച്ചായിരുന്നു അപകടം. കോഴിക്കോടു നിന്ന് ജോലി കഴിഞ്ഞ് കൊണ്ടോട്ടിയിലേക്കു മടങ്ങുകയായിരുന്നു സുഗിഷ്ണുവും സുഹൃത്തും. അപകടത്തിൽ പരുക്കേറ്റ സുഗിഷ്ണുവിന്റെ സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശപ്പിച്ചു.

അതേസമയം ഇടിച്ച കാർ കണ്ടെത്താൻ സാധിച്ചിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഇടിച്ചിട്ട കാറിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.