പ്രതീകാത്മക ചിത്രം

പാലക്കാട് : നെന്മാറ കയറാടിയില്‍ യുവാവിന് വെട്ടേറ്റു. കയറാടി വീഴ്‌ലി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. ഷാജിയെ തൃശ്ശൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

ആരാണ് വെട്ടിയതെന്നും അക്രമത്തിന്റെ കാരണവും വ്യക്തമല്ല. നെന്മാറ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നെന്മാറയിലെ ഇരട്ടക്കൊലയുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് അടുത്ത സംഭവം.