പ്രതീകാത്മക ചിത്രം
വർക്കല : വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച പത്താം ക്ലാസ് വിദ്യാർഥിയടക്കം രണ്ടുപേർ അറസ്റ്റിൽ. ഇടവ കാപ്പിൽ കൃഷ്ണാഖറിൽ സായ് കൃഷ്ണൻ(25), സുഹൃത്തായ പത്താം ക്ലാസ് വിദ്യാർഥി എന്നിവരാണ് പിടിയിലായത്.
ഇടവ കാപ്പിൽ പണിക്കക്കുടി വീട്ടിൽ ഷറഹബീലിന്റെ (69) വീട്ടിലാണ് കഴിഞ്ഞ ദിവസം പകൽ മോഷണം നടന്നത്. ഉച്ചയ്ക്ക് 12.45-ന് വീട്ടിലാളില്ലാതിരുന്ന സമയത്ത് പിൻവാതിൽ തകർത്താണ് ഉള്ളിൽ കയറിയത്. രണ്ടര പവന്റെ സ്വർണമാലയും ഒരു പവന്റെ സ്വർണമോതിരവും 50,000 രൂപയുമാണ് കവർന്നത്. സായ് കൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു. വിദ്യാർഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
