പ്രതീകാത്മക ചിത്രം
നവിമുംബൈ : നവിമുംബൈയിലെ ഘന്‍സോളി റെയില്‍വേ സ്റ്റേഷനില്‍ പന്ത്രണ്ടുവയസ്സുകാരിയെ തനിച്ച് കണ്ടെത്തി. പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടി തനിച്ചിരിക്കുന്നത് കണ്ടെത്തിയത്.
വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പീഡിപ്പിച്ചവരെക്കുറിച്ചുള്ള വിവരങ്ങളോ രക്ഷിതാക്കളെക്കുറിച്ചോ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞില്ല. അജ്ഞാതരുടെ പേരില്‍ ബലാത്സംഗത്തിന് കേസെടുത്ത പോലീസ് രക്ഷിതാക്കളെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു.
