പ്രതീകാത്മക ചിത്രം
ഹല്‍ദ്വാനി : ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ കേരളത്തിന് ആദ്യമത്സരത്തില്‍ ജയം. മണിപ്പുരിനെതിരേ ഏകപക്ഷീയമായ ഗോളിനാണ് ജയിച്ചത്. 54-ാം മിനിറ്റില്‍ ബിബിന്‍ ബോബനാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്.
ഹല്‍ദ്വാനിയിലെ ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഉച്ചയ്ക്ക് രണ്ടിനായിരുന്നു മത്സരം. ഡല്‍ഹി, സര്‍വീസസ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബി-യിലാണ് കേരളം.
അതിനിടെ ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം വ്യാഴാഴ്ച ലഭിച്ചു. വനിതകളുടെ 45 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പി.എസ്. സുഫ്‌ന ജാസ്മിനാണ് സ്വര്‍ണം. ഇതോടെ കേരളം ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമുള്‍പ്പെടെ മൂന്നു മെഡലുകള്‍ നേടി.
