രമണി പുരുഷോത്തമൻ

തിരുവനന്തപുരം ∙ പരേതനായ പ്രശസ്ത പിന്നണി ഗായകൻ കമുകറ പുരുഷോത്തമന്റെ ഭാര്യ തിരുവട്ടാർ കമുകറ ശ്രീ ഭവനിൽ രമണി പുരുഷോത്തമൻ (88) തിരുവനന്തപുരത്ത് അന്തരിച്ചു. മുഞ്ചിറ പള്ളിവിളാകം കുടുംബാംഗമാണ്. മക്കൾ: ശ്രീകല, ശ്രീകുമാർ (റിട്ട . മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്), ഡോ. ശ്രീലേഖ (റിട്ട. പ്രൊഫസർ, കരമന എൻഎസ്എസ് കോളജ്), ശ്രീഹരി (എൻജിനീയർ). മരുമക്കൾ: പരേതനായ എം. വിജയകുമാരൻ നായർ (റിട്ട. ഡിജിഎം, ബിഎസ്എൻഎൽ), സുജാത ശ്രീകുമാർ, പി.വി. ശിവശങ്കരപ്പിള്ള (റിട്ട. എജിഎം എസ്ബിടി), മഞ്ജു ശ്രീഹരി. ബുധനാഴ്ച (29) വൈകിട്ട് 5.30ന് തിരുവട്ടാർ കുടുംബവീട്ടിൽ സംസ്കാരം.