ആക്രമണത്തിൽ പരുക്കേറ്റ ബിതുൽ ബാലൻ
തലശ്ശേരി ∙ പാലയാട് കണ്ണൂർ സർവകലാശാല ക്യാംപസിലെ കെഎസ്‌യു നേതാവിന് നേരെ ആക്രമണം. രണ്ടാം വർഷ നിയമ വിദ്യാർഥിയും കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ബിതുൽ ബാലനെയാണ് (22) താമസ സ്ഥലത്തുനിന്ന് വിളിച്ചിറക്കി ആക്രമിച്ചത്. പുലർച്ചെ 1.30നാണു സംഭവം. വടകര തോടന്നൂർ സ്വദേശിയാണ് ബിതുൽ. സാരമായി പരുക്കേറ്റ ബിതുലിനെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ– ഡിവൈഎഫ്ഐ സംഘമാണ് ആക്രമിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു.
