സാജന്‍ പ്രകാശ്

ഡെറാഡൂൺ : ദേശീയ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ കൂടുതല്‍ മത്സരങ്ങളുമായി കേരളം കളത്തിലിറങ്ങുന്നു. ബുധനാഴ്ച രാവിലെ നടന്ന 200 മീ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഒരു മിനിറ്റ് 57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സാജന്‍ പ്രകാശ് ഫൈനലിലെത്തി. ബുധനാഴ്ച വൈകിട്ടാണ് ഫൈനല്‍. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും സാജന്‍ ഫൈനലില്‍ കടന്നു. 54.86 സെക്കന്‍ഡിലായിരുന്നു ഫിനിഷ്.

പുരുഷ ഖോ-ഖോയില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. വനിതകളുടെ ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം ബംഗാളിന നേരിടും. ആദ്യ രണ്ടു മത്സരങ്ങളില്‍ കേരളം വിജയിച്ചിരുന്നു. പുരുഷ, വനിത വോളിബോളിലും കേരളം ബുധനാഴ്ച ഇറങ്ങും. പുരുഷ ടീം സര്‍വീസസിനെയും വനിതകള്‍ ബംഗാളിനെയും നേരിടും. വനിതാ ബാസ്‌കറ്റ് ബോളിലെ ആദ്യ മത്സരത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ നേരിടും.

പ്രദര്‍ശന ഇനമാക്കിയ കളരിപ്പയറ്റില്‍ വിവിധയിനങ്ങളില്‍ കേരളം ബുധനാഴ്ച ഇറങ്ങും. പുരുഷ, വനിത റഗ്ബി, ഷൂട്ടിങ് എന്നീ ഇനങ്ങളിലും ബുധനാഴ്ച കേരളം ഇറങ്ങുന്നുണ്ട്.