സാന്ദ്ര സജു. Image Credit:Fb/Police Scotland Edinburgh
കുറുപ്പംപടി ∙ കഴിഞ്ഞ മാസം സ്കോട്‌ലൻഡിൽ പുഴയിൽ വീണു മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ചെറുകുന്നം കുഴിയിൽപീടികയിൽ (സജി വില്ല) സാജു കെ. ജോണിന്റെയും ചീനിക്കുഴി കണ്ടനാട് കുടുംബാംഗം ആൻസിയുടെയും (നഴ്സ്, ഓസ്ട്രേലിയ) ഏകമകൾ സാന്ദ്ര എലിസബത്ത് സാജു (22) ആണ് മരിച്ചത്.
എഡിൻബറയിൽ ഉന്നത പഠനം നടത്തുകയായിരുന്നു. ഹോസ്റ്റലിന് എതിർവശത്തുള്ള പാർക്കിന് സമീപമുള്ള പുഴയിൽ കാൽവഴുതി വീണാണ് അപകടം. 2024 ഡിസംബർ 6 നായിരുന്നു അപകടം.
