ഡോ എസ് ഉണ്ണികൃഷ്ണന്‍ നായര്‍
തിരുവനന്തപുരം : ഏറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സുവോ മോട്ടോ അവാര്‍ഡ് വി.എസ്.സി ഡയറക്ടര്‍ ഡോ എസ് ഉണ്ണികൃഷ്ണന്‍ നായര്‍ക്ക്. ബഹിരാകാശ – പ്രതിരോധ രംഗത്തെ ഔട്ട്സ്റ്റാന്‍ഡിങ്ങ് ലീഡര്‍ വിഭാഗത്തിലാണ് അംഗീകാരം. രണ്ടു മേഖലകളിലും നല്‍കിയ സംഭാവനകളും നേതൃപാടവവും പരിഗണിച്ചാണ് അംഗീകാരം. പുരസ്‌കാരം ജനുവരി 31ന് പുനെയില്‍ വച്ച് സമ്മാനിക്കും.
