ബാര ഭാസ്കരൻ
കോഴിക്കോട് : ചിത്രകാരന്‍ ബാര ഭാസ്‌കരന്റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടി സുഹൃത്തുക്കള്‍. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി ആവശ്യമായ 60 ലക്ഷത്തോളം രൂപ കണ്ടെത്തുന്നതിനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ധനസമാഹരണം നടത്തുന്നത്.
എം.എ ബേബി, കെ. സച്ചിദാനന്ദന്‍, എന്‍.എസ് മാധവന്‍, പ്രകാശ് ബാരെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സുഹൃദ് സംഘമാണ് ചികിത്സയ്ക്കായുള്ള ധനസമാരഹരണം നടത്തുന്നത്. ഭാസ്‌കരന്റെ ഭാര്യ അംബിക കെ. ഭാസ്‌കരന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് സഹായങ്ങള്‍ സ്വീകരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍:
Ambika K. Bhaskaran
A/c No. 43715906901
IFSC. SBIN0008616
State Bank of India
Ernakulam South
Manorama Junction
