പ്രസാദ്

വടക്കഞ്ചേരി : കോരഞ്ചിറ അടുക്കളക്കുളമ്പില്‍ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണമാല കവര്‍ന്ന സംഭവത്തിലെ പ്രതിയെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പരിയാരം പാങ്ങല്‍ അയ്യപ്പനിവാസില്‍ പ്രസാദ് (കണ്ണന്‍-42) ആണ് അറസ്റ്റിലായത്. ജനുവരി ഒമ്പതിന് അടുക്കളക്കുളമ്പില്‍ ലളിതയുടെ വീട്ടിലായിരുന്നു സംഭവം. ഗ്രാമപ്പഞ്ചായത്തില്‍നിന്ന് കണക്കെടുക്കാനെന്ന് പറഞ്ഞെത്തിയ പ്രതി ലളിതയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ചെങ്കിലും മാലയുടെ ഒരുഭാഗം മാത്രമേ മോഷ്ടാവിന് കൊണ്ടുപോകാനായുള്ളു.

വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നി, എസ്.ഐ. മധു തുടങ്ങിയവരുടെ നേതൃത്വത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രസാദിനെ പിടികൂടുകയായിരുന്നു.പ്രതിയെ ആലത്തൂര്‍ കോടിതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.