ബെംഗളൂരുവിൽ നടന്ന 3×3 ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ വനിതാവിഭാഗത്തിൽ ചാമ്പ്യൻമാരായ കേരള ടീം
ബെംഗളൂരു : 3×3 ദേശീയ സീനിയർ ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ കിരീടം നിലനിർത്തി കേരളം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളം തമിഴ്നാടിനെ (16-12) തോൽപ്പിച്ചു. കഴിഞ്ഞയാഴ്ച ഗുജറാത്തിൽ നടന്ന സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ റണ്ണറപ്പായിരുന്നു.
പുരുഷ വിഭാഗത്തിൽ, മലയാളിയായ പ്രണവ് പ്രിൻസ് നയിച്ച തമിഴ്നാട് ടീം ഉത്തർപ്രദേശിനെ (21-16) തോൽപ്പിച്ച് കിരീടം നേടി.കേരള ടീം: ശ്രീകല ആർ. (ക്യാപ്റ്റൻ), സൂസൻ ഫ്ലോററ്റിന, കവിതാ ജോസ് (എല്ലാവരും കെ .എസ്.ഇ.ബി.) വി.ജെ. ജയലക്ഷി (കേരള പോലീസ്). സെമി ഫൈനൽ മത്സരത്തിൽ തെലങ്കാനയെ (19-17) തോൽപ്പിച്ചായിരുന്നു കേരള വനിതകൾ ഫൈനലിലെത്തിയത്.
