കെ. മുരളീധരൻ
പി.പി.ഇ കിറ്റി വാങ്ങിയതില്‍ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുരകത്തുമ്പോൾ വാഴ വെട്ടുക എന്ന പഴഞ്ചൊല്ല് ശൈലജ ടീച്ചർ നടപ്പിലാക്കി. അതിന് കിട്ടിയ ശിക്ഷയാണ് വടകരയിലെ തിരഞ്ഞെടുപ്പ് ഫലം. വടകരയിലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പിപിഇ കിറ്റിലെ അഴിമതിയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് വിഷയം. ശൈലജ ടീച്ചർ ഒരു ലക്ഷത്തിന് മുകളിൽ വോട്ടുകൾക്ക് തോൽക്കാനുള്ള മുഖ്യ കാരണം അതാണ്. ഞങ്ങൾ അന്നേ പറഞ്ഞത് ഇന്ന് സിഎജി ശരിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മണ്ഡലങ്ങളില്‍ രഹസ്യസര്‍വേ നടത്തിയെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. സർവെ നടത്തുന്നതിനെ ആരും തള്ളിപറയില്ല. തള്ളിപറയേണ്ട ആവശ്യവുമില്ല. കോൺഗ്രസിന് കൺഫർട്ടബിള് ആയ സീറ്റ് ലഭിച്ചാൽ മാത്രമേ നല്ലൊരു സർക്കാർ ഉണ്ടാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
