പ്രതീകാത്മക ചിത്രം
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള കടവരാന്തയിൽക്കിടന്ന മധ്യവയസ്സനെ മദ്യമൊഴിച്ചു കത്തിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. കൊടുവള്ളി വലിയപറമ്പ് സ്വദേശി തണ്ണിക്കുണ്ടുങ്ങൽ ഷൗക്കത്തി(48)നെ മുൻ വൈരാഗ്യംകൊണ്ട് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
തെങ്ങുകയറ്റത്തൊഴിലാളി തമിഴ്‌നാട് സ്വദേശി മണി എന്ന മണിവർണനെയാണ് കോഴിക്കോട് രണ്ടാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷത്തെ അധികതടവ് അനുഭവിക്കണം.
കൊല്ലപ്പെട്ട ഷൗക്കത്തും മണിവർണനും തമ്മിൽ മദ്യത്തെച്ചൊല്ലി തർക്കവും അടിപിടിയും ഉണ്ടായിരുന്നു. പ്രകോപിതനായ മണിവർണൻ 2022 മാർച്ച് 13-ന് പുലർച്ചെ ഷൗക്കത്തിന്റെ ശരീരത്തിൽ മദ്യമൊഴിച്ചശേഷം കത്തിക്കുകയായിരുന്നു. ചികിത്സയിലിക്കെയാണ് ഷൗക്കത്ത് മരിച്ചത്.
