Photo | PTI

കൊൽക്കത്ത : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്റ്റനായി ഋഷഭ് പന്തിനെ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ താരലേലത്തിൽ റെക്കോഡ് തുക (27 കോടി)ക്കാണ് ലഖ്‌നൗ ഋഷഭിനെ സ്വന്തമാക്കിയത്. നേരത്തേ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായിരുന്ന ഋഷഭ് ലഖ്‌നൗവിലും ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ടീമിനുവേണ്ടി തന്റെ കഴിവിന്റെ 200 ശതമാനവും നൽകുമെന്നും പുതിയ ടീമിൽ പുതിയ ഊർജവും ആവേശവുമായി കളിക്കാനെത്തുമെന്നും ക്യാപ്റ്റനെ പ്രഖ്യാപിച്ച ചടങ്ങിൽ ഋഷഭ് പറഞ്ഞു. ചടങ്ങിൽ ടീം ഉടമ സഞ്ജീവ് ഗോയങ്കയാണ് ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.