സുമേഷ്, നിർമല
കണ്ണൂർ : മാലൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ചനിലയിൽ. നിട്ടാറമ്പ് സ്വദേശികളായ നിർമല, മകൻ സുമേഷ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജനുവരി 19 മുതൽ ഇവർ താമസിക്കുന്ന വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് വാർഡ് മെമ്പർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
മുറിയ്ക്കുള്ളിൽ തൂങ്ങിയനിലയിലായിരുന്നു സുമേഷിനെ കണ്ടെത്തിയത്. ഇതേമുറിയിൽ നിലത്തായിരുന്നു നിർമലയുടെ മൃതദേഹം. അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ആത്മഹത്യ ചെയ്തെന്നാണ് സംശയം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
