ജിതിൻ വിജയനു പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമു കൈമാറുന്നു

ന്യൂഡൽഹി ∙ ടെൻസിങ് നോർഗെ നാഷനൽ അഡ്വഞ്ചർ‌ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങി മലയാളി സ്കൈ ഡൈവർ ജിതിൻ വിജയൻ. ഇന്ത്യൻ പതാകയുമായി 42,431 അടി ഉയരത്തിൽനിന്നും 36,929 അടി ഉയര‍ത്തിൽനിന്നും സ്കൈ ഡൈവ് ചെയ്തിട്ടുള്ള ജിതിൻ തുടർച്ചയായി 18 ദിവസങ്ങളോളം സ്കൈ ഡൈവിങ് ചെയ്തും വാര്‍ത്തകളിൽ നിറഞ്ഞു.

കരയിലോ കടലിലോ വായുവിലോ നടത്തുന്ന സാഹസീക കായിക പ്രവര്‍ത്തികളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി നല്‍കുന്ന പരമോന്നത ദേശീയ പുരസ്‌കാരമാണ് ‘ടെന്‍സിങ് നോര്‍ഗെ ദേശീയ സാഹസിക പുരസ്‌കാരം’. ഐടി പ്രൊഫഷനലായ ജിതിന്‍ വിജയന് എട്ടോളം റെക്കോര്‍ഡുകള്‍ സ്‌കൈ ഡൈവിങ്ങില്‍ സ്വന്തം പേരിലുണ്ട്.