അപകടത്തിൽപ്പെട്ട ബസും ബൈക്കും, മരിച്ച മുഹമ്മദ് ആമീൻ

പട്ടാമ്പി : വാടാനംകുറിശ്ശിയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുഹമ്മദ് ആമീന്‍ (21) ആണ് മരിച്ചത്. പൊയ്‌ലൂര്‍ താഴത്തേതില്‍ മുഹമ്മദാലിയുടെ മകനാണ്. പട്ടാമ്പി കുളപ്പുള്ളി പാതയില്‍ വാടാനാംകുറുശ്ശി വില്ലേജ് ഓഫീസിന് മുന്‍വശത്തായിരുന്നു അപകടം.

പട്ടാമ്പിയില്‍നിന്ന് പാലക്കാട്ടേക്ക് പോകുന്ന സ്വകാര്യബസും ആമീന്‍ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആമീനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സലീനയാണ് മാതാവ്. ഹിബ, തസ്‌നി, സന്‍ഹ എന്നിവര്‍ സഹോദരങ്ങളാണ്.