പി.സി. ജോര്‍ജ്
കോട്ടയം : വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയിലാണ് പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നത്. എന്നാല്‍, അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെയാണ് പി.സി. ജോര്‍ജ് മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു പി.സി. ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്.
