ഡാലിസ് കറി. Image Credit: Fb/dalycekelley
ലൊസാഞ്ചലസ് ∙ മുതിർന്ന ഹോളിവുഡ് നടി ഡാലിസ് കറി (95) കാട്ടുതീയിൽ മരിച്ചു. ഓർട്ടഡീനയിലെ കത്തിയമർന്ന വീടിനുള്ളിലാണു മൃതദേഹം കണ്ടെത്തിയത്. ദ് ടെൻ കമാൻഡ്‌മെന്റ്സ്, ദ് ബ്ലൂസ് ബ്രദേഴ്സ്, ലേഡി സിങ്സ് ഇൻ ദ് ബ്ലൂ എന്നിവയാണു പ്രധാന സിനിമകൾ.
ഓസ്കർ നാമനിർദേശ പ്രഖ്യാപനം നീട്ടി
നാമനിർദേശങ്ങളുടെ പ്രഖ്യാപനം 17നു നടത്താനിരുന്നത് 23 ലേക്കു നീട്ടിയെന്ന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് അറിയിച്ചു. ലൊസാഞ്ചലസിലെ കാട്ടുതീ മൂലമാണിത്. മാർച്ച് 2ന് ആണ് ഓസ്കർ നിശ.
