മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഏറെ ചര്‍ച്ചയായ കാരണഭൂതന്‍ വാഴ്ത്തുപാട്ടിന് ശേഷം മുഖ്യമന്ത്രി സ്തുതിയുമായി സംഘഗാനം. വ്യാഴാഴ്ച സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക. ചെമ്പടയ്ക്ക് കാവലളാല്‍, ചെങ്കനല്‍കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍ എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തായതോടെ ഇത് വലിയ ചര്‍ച്ചയാവുന്നുണ്ട്.

മുന്ന് വര്‍ഷം മുമ്പ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ കാരണഭൂതനെന്ന് പറഞ്ഞ് അവതരിപ്പിച്ച മെഗാതിരുവാതിര വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘഗാനം.

വിപ്ലവത്തിന്‍ പാതകളില്‍ ദുരിതപൂര്‍ണ ജീവിതം. കുടുംബ ബന്ധമൊന്നിനും തടസ്സമല്ലതോര്‍ക്കണമെന്ന് ഗാനത്തില്‍ പറയുന്നുണ്ട്.