സൈദലവി
മേപ്പാടി(വയനാട്) : പറമ്പില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ പ്രതിക്ക് 12 വര്‍ഷം തടവും 1,20,000 രൂപ പിഴയും വിധിച്ചു. മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയില്‍ മുട്ടിയാന്‍ വീട്ടില്‍ സൈദലവി(അലവിക്കുട്ടി-67)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്.
2020 ജൂണിലാണ് സംഭവം. അന്നത്തെ മേപ്പാടി എസ്.ഐ. പി.സി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവുചെടി കണ്ടെത്തിയത്.
തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. ജി. രാജ്കുമാര്‍ അന്വേഷണംനടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഇ.വി. ലിജീഷ്, എം.ജി. ശ്രദ്ധാധരന്‍ എന്നിവര്‍ ഹാജരായി.
