പ്രദീപ്

മസ്‌കറ്റ് : മസ്‌കറ്റിലെ വാദി കബീറില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെതുടര്‍ന്ന് തൃശ്ശൂര്‍ കരുവന്നൂര്‍ കുടറത്തി വീട്ടില്‍ പ്രദീപ് (39) അന്തരിച്ചു. കളിസ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തങ്കപ്പന്‍-തങ്ക ദമ്പതികളുടെ മകനാണ്. ഭാര്യ: നീതുമോള്‍.

ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രി കൊച്ചിയിലേക്കുള്ള ഒമാന്‍ എയറില്‍ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.