പിടിയിലായ രാഘവേന്ദ്ര പ്രഭാകർ
ശബരിമല : കര്‍ണാടക പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സന്നിധാനത്തെത്തിയ ആളെ പോലീസ് പിടികൂടി. രാഘവേന്ദ്ര പ്രഭാകര്‍ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ മാണ്ഡ്യ പോലീസിന്റെ പേരിലുള്ള വ്യാജ ഐ.ഡി. കാര്‍ഡും രണ്ട് വയര്‍ലെസ്സ് സെറ്റുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
കര്‍ണാടക പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സന്നിധാനത്തെത്തിയ ഇയാള്‍ക്കൊപ്പം മലേഷ്യയില്‍നിന്നുള്ള നാല് തീര്‍ഥാടകരുമുണ്ടായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
