പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : രണ്ടരവയസ്സുകാരിയെ അങ്കണവാടി ടീച്ചര്‍ കമ്പി കൊണ്ട് അടിച്ചതായി പരാതി. തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന- മുഹമ്മദ് ഷാ ദമ്പതികളുടെ മകള്‍ക്കാണ് മര്‍ദനമേറ്റത്. ബിന്ദു എന്ന അങ്കണവാടി ടീച്ചര്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കി. ഷൂ റാക്കിന്റെ കമ്പി കൊണ്ട് കുട്ടിയെ അടിച്ചെന്നാണ് പരാതി.
അതേസമയം, കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് ടീച്ചര്‍ പറയുന്നത്. താനല്ല, കൂടെയുണ്ടായിരുന്ന കുട്ടിയാണ് മര്‍ദ്ദിച്ചതെന്ന് ടീച്ചര്‍ പറയുന്നു. ശുചിമുറിയില്‍ പോയി തിരികെ വന്നപ്പോള്‍ ഷൂറാക്കിന്റെ കമ്പി കയ്യിലിരിക്കുന്നത് കണ്ട് ചോദിച്ചപ്പോഴാണ് കൂടെയുള്ള കുട്ടി മര്‍ദിച്ചതായി പറഞ്ഞതെന്നും ടീച്ചര്‍ പറയുന്നു.
