മാലാ പാര്‍വതി
തിരുവനന്തപുരം : നടി ഹണി റോസിന് പിന്നാലെ പോലീസില്‍ പരാതി നല്‍കി നടി മാലാ പാര്‍വതിയും. ഒരു യുട്യൂബ് ചാനലിലെ വീഡിയോയ്ക്ക് താഴെ തന്നെക്കുറിച്ച് അശ്ലീല കമന്റ് ചെയ്ത വ്യക്തിക്കെതിരെയാണ് മാലാ പാര്‍വതി പരാതി നല്‍കിയത്.
രണ്ടാഴ്ച്ച മുമ്പാണ് നടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കേസെടുത്ത സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.
അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ഹണി റോസ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
