ആലുവ മാർവർ ജംക്‌ഷനിൽ 2 പേരെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ. പരുക്കേറ്റ ഒരാൾ മരിച്ചു

ആലുവ ∙ റിട്ട. പ്രിൻസിപ്പൽ മരിച്ച അപകടം സൃഷ്ടിച്ച ശേഷം നിർത്താതെ പോയ വാഹനം 5 ദിവസത്തിനു ശേഷം പൊലീസ് കണ്ടെത്തി. ആലുവ ഫ്രൻഡ്ഷിപ് ഹൗസിനു സമീപം താമസിക്കുന്ന ജോഷിയുടെ കാറാണ് അൻപതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചു പിടികൂടിയത്. കാർ ഓടിച്ചതു ജോഷിയല്ല, മറ്റൊരാളാണെന്നാണ് പൊലീസിനു ലഭിച്ച സൂചന. ജോഷിയെ ചോദ്യം ചെയ്തു വരുന്നു. മേപ്പാടി സെന്റ് ജോസഫ്സ് എച്ച്എസ്എസ് റിട്ട. പ്രിൻസിപ്പൽ തുരുത്ത് വാടയ്ക്കൽ ഷേർളി തോമസും സഹോദരൻ സിൽവിയും ഡിസംബർ 31നു രാത്രി 10.30നു പാതിരാ കുർബാനയ്ക്കു പോകുമ്പോഴാണ് തോട്ടുമുഖം മാർവർ ജംക്‌ഷനിൽ കാർ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷേർളി 2നു മരിച്ചു. സഹോദരൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.