പ്രതീകാത്മക ചിത്രം

മൗഗഞ്ച് : മധ്യപ്രദേശില്‍ സൈബര്‍ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി. മൗഗഞ്ച് പട്ടണത്തിലാണ് സംഭവം. 35-കാരിയും ഗവണ്‍മെന്റ് ഗസ്റ്റ് അധ്യാപികയുമായ രേഷ്മ പാണ്ഡെയാണ് തട്ടിപ്പിനിരയായതിനു പിന്നാലെ ജീവനൊടുക്കിയത്.

രേഷ്മ പാണ്ഡെ അയച്ച പാര്‍സലില്‍ നിയമവിരുദ്ധമായ വസ്തുക്കളുണ്ടെന്ന് പറഞ്ഞാണ് സൈബര്‍ തട്ടിപ്പുകാര്‍ ഇവരെ സമീപിച്ചത്. തുടര്‍ന്ന് ഡിജിറ്റല്‍ അറസ്റ്റ് ചെയ്തതായി തെറ്റിദ്ധരിപ്പിച്ചു. അറസ്റ്റ് ചെയ്യാതിരിക്കണമെങ്കില്‍ പണം അയച്ചുനല്‍കണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ടുതവണയായി 27,500 രൂപ തട്ടിപ്പുകാര്‍ക്ക് രേഷ്മ അയച്ചുനല്‍കി.

സംഭവം നടന്നതിന് ശേഷം രേഷ്മ വിഷം കുടിച്ച് ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് രേഷ്മ മരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.