പ്രമോദ്, ബിൻസി

കല്പറ്റ (വയനാട്) : പഴയ വൈത്തിരിയിലെ റിസോര്‍ട്ടിന് സമീപം രണ്ടുപേരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തല്‍ തെക്കേകോട്ടോക്കുഴി (ഓര്‍ക്കിഡ്) പ്രമോദ്(54), ഉള്ളിയേരി നാറാത്ത് ചാലില്‍ മീത്തല്‍ ബിന്‍സി(34) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദ് നേരത്തെ നാറാത്ത് ഫര്‍ണീച്ചര്‍ കട നടത്തിയിരുന്നു. ഷൈജയാണ് പ്രമോദിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ ജീവനക്കാരനായ രൂപേഷ് കുന്നമംഗലമാണ് ബിന്‍സിയുടെ ഭര്‍ത്താവ്. ഇവര്‍ക്കും രണ്ട് മക്കളുണ്ട്. വൈത്തിരി പോലീസ് സ്ഥലത്തെത്തി മൃതദേഹപരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)