രാജ, സെയ്ദ് സദ്ദാം ഹുസൈൻ
മറയൂർ : കൂടവയലിൽ കമുകിൻതോപ്പിൽനിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു യുവാക്കളെ പിടികൂടി. മറയൂർ നാഗർ പള്ളം സ്വദേശി രാജ (37), തിരുനെൽവേലി ഇടയ്ക്കൽ യാദവർ സൗത്ത് സ്ട്രീറ്റ് സ്വദേശി സെയ്ദ് സദ്ദാം ഹുസൈൻ (23) എന്നിവരാണ് പിടിയിലായത്.
ജനുവരി നാലിന് കൂടവയൽ ആരോൺ തമ്പി രാജിന്റെ കൃഷിയിടത്തിൽനിന്ന് 120 കിലോ അടയ്ക്ക ചാക്കിൽക്കെട്ടി കടത്തുന്നതുകണ്ട ആരോൺ പിൻതുടർന്നെങ്കിലും ചാക്കുപേക്ഷിച്ച് രണ്ടുപേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. രാജയെ പിടികൂടിയെങ്കിലും സെയ്ദ് ഓടിരക്ഷപ്പെട്ടു.
മറയൂർ പോലീസിൽ വിവരമറിയിച്ച് പ്രതിയെ കൈമാറി. മറയൂർ പോലീസ് കേസ് രജിസ്റ്റർചെയ്തു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സെയ്ദ് ചാണകക്കുഴിയിൽ വീണു. ഇവിടെനിന്ന് പിടികൂടുകയായിരുന്നു. രാജ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി.
