നടി ഓബ്രി പ്ലാസയും ഭർത്താവ് ജെഫ് ബെയ്നയും. Image Credit: Instagram/Icgoficial
ലൊസാഞ്ചലസ് ∙ നടി ഓബ്രി പ്ലാസയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ജെഫ് ബെയ്നയെ (47) ലൊസാഞ്ചലസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
‘ദി ലൈഫ് ആഫ്റ്റർ ബെത്ത്’, ‘ദി ലിറ്റിൽ അവേഴ്സ്’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെയാണ് ബെയ്ൻ പ്രശസ്തനായത്. ‘ഐ ഹാർട്ട് ഹക്കബീസ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവാണ്. 2004ൽ മികച്ച ഫീച്ചറിനുള്ള ഗോതം അവാർഡിന് ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
ടെലിവിഷൻ രംഗത്തും ബെയ്ൻ സജീവമായിരുന്നു. ഷോടൈം സീരീസ് ‘സിനിമാ ടോസ്റ്റ്’ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തു. ഭാര്യ ഓബ്രി പ്ലാസയുമായി സഹകരിച്ചാണ് ഈ പരമ്പര നിർമിച്ചത്.
2021 മേയ് മാസത്തിലാണ് ബെയ്ൻ പ്ലാസയെ രഹസ്യമായി വിവാഹം കഴിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്ലാസ ബെയ്നയെ തന്‍റെ പ്രിയപ്പെട്ട ഭർത്താവ് എന്ന് പരാമർശിച്ചതോടെയാണ് ഇരുവരും വിവാഹിതരായതായി ആരാധകർ കണ്ടെത്തിയത്.
