ജിമ്മി കാർട്ടർ (Photo by Drew Angerer / GETTY IMAGES NORTH AMERICA / Getty Images via AFP)

ന്യൂയോർക്ക് ∙ നൂറാം വയസ്സിൽ അന്തരിച്ച യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ഒരാഴ്ച നീളുന്ന സംസ്കാര ശുശ്രൂഷകൾ സൗത്ത് ജോർജിയയിൽ ജന്മനാടായ പ്ലെയിൻസിൽ ആരംഭിച്ചു.

കാർട്ടർ പ്രസിഡൻഷ്യൽ സെന്ററിൽ ചൊവ്വാഴ്ച രാവിലെ വരെ പൊതുദർശനത്തിനു വയ്ക്കും. ശേഷം വാഷിങ്ടനിലേക്കു കൊണ്ടുപോകും. യുഎസ് ക്യാപ്പിറ്റളിൽ രാജ്യം ഔദ്യോഗിക ആദരമർപ്പിക്കും.

ഔദ്യോഗിക സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ വാഷിങ്ടൻ നാഷനൽ കത്തീഡ്രലിൽ. ശേഷം ജന്മനാടായ പ്ലെയിൻസിലേക്കു മടങ്ങും. വീടിനുസമീപം ഭാര്യ റോസലിൻ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയ്ക്കു സമീപമാണു സംസ്കാരം. പ്ലെയിൻസിലെ വസതിയിൽ ഡിസംബർ 29ന് ആയിരുന്നു അന്ത്യം.