പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. 25 കലോത്സവ വേദികളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകില്ല. കലോത്സവവുമായി സഹകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഡിഎംഒയ്ക്ക് കത്ത് നല്കി.

ആര്യനാട് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ നടപടിയിലാണ് പ്രതിഷേധം. ഈ ഡോക്ടര്‍ സ്വകാര്യ പ്രാക്റ്റീസ് നടത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.