ഹാരിത് നോഹ. Image Credit: Instagram/harithnoah8

ജിദ്ദ ∙ സൗദി അറേബ്യയിലെ മോട്ടോർ റാലിയായ ദക്കാറിന് തുടക്കമായി. മത്സരത്തിന്റെ ആദ്യദിനത്തിൽ പരുക്കേറ്റ് മലയാളി താരം ഹാരിത് നോഹ പുറത്തായി. കഴിഞ്ഞ തവണ സെക്കന്റ് ക്ലാസ് വിഭാഗത്തിൽ ജേതാവായ ഹാരിതിന് കൈക്കാണ് പരുക്കേറ്റത്. ശസ്ത്രക്രിയക്കായി ഹാരിതിനെ കൈക്കാണ് പരുക്കേറ്റത്. ശസ്ത്രക്രിയക്കായി ഹാരിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എണ്ണൂറോളം താരങ്ങളാണ് ദക്കാർ റാലിയിൽ മാറ്റുരയ്ക്കുന്നത്. ഈ മാസം 17 ന് റാലി സമാപിക്കും. ആദ്യഘട്ടം ബീഷയില്‍ ഇന്നലെ പൂര്‍ത്തിയായി. രണ്ടും മൂന്നും ഘട്ട മല്‍സരത്തിനായി ഈ മാസം ഏഴിന് ട്രാക്കുണരും. പതിനേഴിന് അല്‍ഹനാഖിയയില്‍ സമാപിക്കും.

2018 ല്‍ നടന്ന മൊറോക്കോ റാലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തതും ഹാരിത് നോഹയായിരുന്നു. വിദേശ കാറ്റഗറിയില്‍ എം.ആര്‍.എഫ് ദേശീയ സൂപ്പര്‍ ക്രോസ് ചാംപ്യൻഷിപ്പ് നേടി നാലു വര്‍ഷം പിന്നിട്ടപ്പോഴാണ് മൊറോക്കോയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഹാരിതിനു സാധിച്ചത്.