തങ്കമ്മ

കലവൂർ ∙ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സ്ത്രീയെ ആക്രമിച്ച് ജനലിൽ കെട്ടിയിട്ട സംഭവത്തിൽ മോഷണശ്രമം അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ(58) ആക്രമിക്കപ്പെട്ടതായി മകൻ പൊലീസിനെ അറിയിച്ചത്. ചെട്ടികാട് സർക്കാർ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. മോഷണ ശ്രമമാണെന്നാണ് ആദ്യം സംശയിച്ചതെങ്കിലും പണമോ സ്വർണമോ നഷ്ടപ്പെടാത്തതിനാൽ ഉപദ്രവിച്ചതിനാണ് പൊലീസ് കേസെടുത്തത്.