പ്രതീകാത്മക ചിത്രം

അബുദാബി ∙ ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിലായ 6 ഇറാൻ പൗരന്മാരുടെ വധശിക്ഷ സൗദി നടപ്പാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയ ഇവർക്ക് പ്രാഥമിക കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഭരണാധികാരിയുടെ അനുമതി കൂടി ലഭിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. തങ്ങളുടെ പൗരൻമാർക്ക് വധശിക്ഷ നൽകിയതിലുള്ള പ്രതിഷേധം ഇറാൻ ടെഹ്റാനിലെ സൗദി സ്ഥാനപതിയെ വിളിച്ചുവരുത്തി അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അകൽച്ചയിലായിരുന്ന ഇരുരാജ്യങ്ങളും ചൈനയുടെ മധ്യസ്ഥതയിൽ കഴിഞ്ഞവർഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു.