ന്യൂയോർക്കിൽ വെടിവെയ്പ് നടന്ന നൈറ്റ് ക്ലബ് | Photo: Screengrab

ന്യൂയോര്‍ക്ക് : പുതുവര്‍ഷാഘോഷത്തിനിടെ യു.എസില്‍ വീണ്ടും വെടിവെയ്പ്. ന്യൂയോര്‍ക്കിലെ ക്വീന്‍സിലെ നൈറ്റ് ക്ലബിനു മുന്നിലാണ് വെടിവെയ്പുണ്ടായത്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ബുധനാഴ്ച രാത്രി 11.20-ഓടെയാണ് വെടിവെയ്പുണ്ടാകുന്നത്. നൈറ്റ് ക്ലബിനുള്ളില്‍ കയറാന്‍ കാത്തുനിന്ന എൺപതോളം ആളുകള്‍ക്കിടയിലേക്കാണ് അക്രമി വെടിയുതിര്‍ക്കുന്നത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

ന്യൂ ഓർലിയൻസിൽ പുതുവര്‍ഷാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള വാര്‍ത്ത പുറത്തുവരുന്നത്. ന്യൂ ഓര്‍ലിയന്‍സിലേത് ഭീകരാക്രമണമാണെന്ന് എഫ്.ബി.ഐ. വ്യക്തമാക്കിയിരുന്നു.